BBC വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്ന് ഒരു Documentary നിർമ്മിച്ചിരുന്നു. അതിൻ്റെ തലക്കെട്ട് 'Calculating Pi, Madhava style' എന്നായിരുന്നു.
ആരാണ് ഈ മാധവൻ?
നഗ്നനേത്രങ്ങൾ കൊണ്ട് ശൂന്യാകാശത്തിലേക്ക് നോക്കി തന്റെ അറിവുകൾ നമ്മുക്ക് ആവാഹിച്ച് തന്ന
ആരാണ് ഈ മാധവൻ?
നഗ്നനേത്രങ്ങൾ കൊണ്ട് ശൂന്യാകാശത്തിലേക്ക് നോക്കി തന്റെ അറിവുകൾ നമ്മുക്ക് ആവാഹിച്ച് തന്ന
സംഗമഗ്രാമ മാധവനെ കുറിച്ച് ആയിരുന്നു ആ Documentary.
14-ാം നൂറ്റാണ്ടിൽ ഇരിഞ്ഞാലകുടയ്ക്ക് അടുത്ത് കല്ലേറ്റുകര എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന ഗണിത ജ്യോതി ശാസ്ത്രജ്ഞനാണ് സംഗമേശന്റെ (ഭരതൻ) ഗ്രാമത്തിലെ മാധവൻ. ഇരിഞ്ഞാറ്റപ്പിള്ളിമന മാധവൻ നമ്പൂതിരി എന്ന് ആണ് യഥാർത്ഥ പേര്.

ആധുനിക ഗണിത സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവ് ആയിരുന്ന ഐസക് ന്യൂട്ടൻ
ജനിക്കുന്നതിന് 300 വർഷം മുൻപ് ആണ് മാധവാചാര്യൻ ജീവിച്ചിരുന്നത്.
1825 ൽ പുറത്ത് ഇറങ്ങിയ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ശാസ്ത്ര മാസികയിൽ ചാൾസ് വിഷ് ആണ് മാധവനെ പാശ്ചാത്യർക്ക് പരിചയപ്പെടുത്തിയത്.
ജനിക്കുന്നതിന് 300 വർഷം മുൻപ് ആണ് മാധവാചാര്യൻ ജീവിച്ചിരുന്നത്.
1825 ൽ പുറത്ത് ഇറങ്ങിയ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ശാസ്ത്ര മാസികയിൽ ചാൾസ് വിഷ് ആണ് മാധവനെ പാശ്ചാത്യർക്ക് പരിചയപ്പെടുത്തിയത്.
ചന്ദ്രന്റെ സ്ഥാന നിർണ്ണയത്തിനുള്ള ഗണിത മാർഗ്ഗം,പൈയുടെ മൂല്യം പത്ത് ദശാംശം വരെ കൃത്യമായി കണ്ടു, അനന്തശ്രേണി വാകൃങ്ങൾ കണ്ടു പിടിച്ചു.
'വേണുആരോഹണം' ആണ് മുഖ്യ കൃതി. 1400-ൽ രചിച്ച 74- ശ്ലോകങ്ങൾ ഉള്ള ഗ്രന്ഥമാണ് ഇത്. ചന്ദ്രന്റെ സ്ഥാനം കൃത്യമായി അറിയാനുള്ള നൂതന മാർഗ്ഗമാണ് ഈ ഗ്രന്ഥത്തിൽ.
'വേണുആരോഹണം' ആണ് മുഖ്യ കൃതി. 1400-ൽ രചിച്ച 74- ശ്ലോകങ്ങൾ ഉള്ള ഗ്രന്ഥമാണ് ഇത്. ചന്ദ്രന്റെ സ്ഥാനം കൃത്യമായി അറിയാനുള്ള നൂതന മാർഗ്ഗമാണ് ഈ ഗ്രന്ഥത്തിൽ.
മാധവാചാര്യരിൽ തുടങ്ങി
വാടശ്ശേരി പരമേശ്വരൻ, ദാമോദരൻ,
നീലകണ്ഠ സോമയാജി,
ജ്യേഷ്ഠദേവൻ, ചിത്രഭാനു, ശങ്കരവാര്യർ,
അച്യുതപ്പിഷാരടി, എഴുത്തച്ഛൻ, മേൽപ്പത്തൂർ, പുതുമന സോമയാജി,
ശങ്കരവർമ്മനിൽ അവസാനിക്കുന്ന ഒരു ഗുരുശിഷ പരമ്പര ഉണ്ടായിരുന്നു കേരളത്തിൽ.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഇദ്ദേഹത്തിന്റെ ഉപാസനാ മൂർത്തിയുടെ ക്ഷേത്രം മനയോട് ചേർന്ന് ഇപ്പോഴും ഉണ്ട്. ഈ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇരുന്നാണ് നഗ്നനേത്രങ്ങൾ കൊണ്ട് അനന്തയിൽ ഉള്ള ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനവും ചലനങ്ങളും മനസ്സിലാക്കിയിരുന്നത്. അതിനായി
അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ട് ശിലാപാളികൾ ഇപ്പോഴും ക്ഷേത്രത്തിൽ കാണാം. ഗ്രന്ഥരചനകൾ നടത്തിയിരുന്നതും ഈ ക്ഷേത്രത്തിൽ ഇരുന്നായിരുന്നു.
ചതുർബാഹുവായ മഹാവിഷ്ണു ആണ് ഇവിടെത്തെ പ്രതിഷ്ഠ.
ചതുർബാഹുവായ മഹാവിഷ്ണു ആണ് ഇവിടെത്തെ പ്രതിഷ്ഠ.
ഗണിത ജ്യോതി ശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവനെ പാശ്ചാത്യർ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ നമ്മൾ അദ്ദേഹത്തെ മറന്ന് പോയിരിക്കുന്നു.
കടപ്പാട്: രമേശ് പെരുവാരം
കടപ്പാട്: രമേശ് പെരുവാരം
Read on Twitter